മൺസൂണും കോളറയും

Blog Detail Image

മൻസൂണും കോളറയും

മൺസൂൺ മനോഹാരിത നിറഞ്ഞ കാലമാണെങ്കിലും  രോഗങ്ങളുടെ കാലം കൂടിയാണല്ലോ.
1916-1926 കാലഘട്ടത്തിൽ ലോകത്തെ വിറപ്പിച്ച ഒരുപാട് മരണങ്ങൾക്കിടയാക്കിയ മാരകരോഗമാണ് കോളറ.
വർഷങ്ങൾക്ക് ശേഷം 2009 ൽ ഇടവിട്ട കേസുകളായി കോളറ സ്ഥിരീകരിച്ചപ്പോൾ
2016 ൽ പാലക്കാട്‌ ജില്ലയിൽ 80 ഓളം ആളുകൾക്ക് പിടിപെട്ടു, 2017 ൽ 30 ഓളം പേർക് വയനാട് ജില്ലയിലും സ്ഥിരീകരിച്ചു.
 മൺസൂൺ കാലം ആരംഭിച്ചപ്പോൾ മുതൽ നമ്മൾ ഓരോ അസുഖങ്ങളെ പറ്റിയും കേട്ടുകൊണ്ടിരിക്കുകയാണല്ലോ അതിലെ മറ്റൊരു ഭീകരാനാണ് കോളറ.
വിബ്രിയോ കോളറ എന്ന ബാക്ടീരിയയുടെ കാരണത്താൽ ശരീരത്തിൽ ആമാശയം വഴി കുടലിലേക്ക് കടന്നുചെന്ന് കോളറ ടോക്സിൻ ഉണ്ടാക്കുന്നതു വഴി ശരീരത്തെ ആക്രമിക്കുന്നു.  അല്പം ശ്രദ്ധ പുലർത്തിയാൽ മാറ്റാവുന്നതും എന്നാൽ അശ്രദ്ധ സംഭവിച്ചാൽ മരണംവരെ സംഭവിക്കാൻ ഇടയുള്ള രോഗം.
"Rice water Diarrhea" എന്നാ അവസ്ഥ കാരണം ശരീരത്തിൽ നിർജലീകരണം സംഭവിക്കുന്നു  ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വളരെ ഉയർന്ന അളവിലുള്ള വയറിളക്കമാണ് പ്രധാന ലക്ഷണം,ചർദ്ദി പേശിവലിവ്  എന്നിവ മറ്റു ലക്ഷണങ്ങളാണ്.
 പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഇല്ലാത്തതു മൂലമാണ് കോളറ പടർന്നു പിടിക്കുന്നത്. വയറിളക്കം വളരെ കഠിനമായ അവസ്ഥയിലേക്ക് എത്തുന്നത് വഴി നിർജലീകരണത്തിലേക്കും  റൈസ് വാട്ടർ ഡയറിയ എന്ന മാരകാവസ്ഥയിലേക്കും എത്തുന്നു.
 പ്രധാനമായും മഴക്കാലത്ത് തന്നെയാണ് ഇത് കണ്ടുവരുന്നത് മഴക്കാലത്ത് ഒഴുകിപ്പോകുന്ന വെള്ളം വഴി കിണറുകൾ വഴി ഊർന്നിറങ്ങിയും അഴുക്കുചാലുകൾ മലിനജലങ്ങൾ വഴിയും ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.
 പ്രാരംഭത്തിൽ തന്നെ അല്പം ശ്രദ്ധിച്ചാൽ (ors വെള്ളം നാരങ്ങ വെള്ളം കഞ്ഞിവെള്ളം ഉപ്പ് ചേർത്ത കുടിക്കുക എന്നിവയെല്ലാം ചെയ്‌താൽ) നിർജലീകരണം ഒരു പരിധി വരെ തടയാം.
 തുറന്നു വച്ച ഭക്ഷണപദാർത്ഥങ്ങളും തിളപ്പിക്കാത്ത വെള്ളവും ആണ് പ്രധാന വില്ലൻ.
 ഭക്ഷണത്തിനു മുൻപും മലവിസർജനത്തിനു ശേഷവും 20 സെക്കൻഡ് ഓളം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.അഞ്ചു പത്തു മിനിറ്റോളം തിളപ്പിച്ച വെള്ളം ആറിയ ശേഷം മാത്രം കുടിക്കുക ഒരു കാരണവശാലും തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് കുടിക്കരുത് അത് വീണ്ടും മാരക അവസ്ഥയിലേക്ക് മാറിയേക്കാം.
 നമുക്ക് ഒന്നായി കോളറക്കെതിരെ പൊരുതാം
അല്പം ശ്രദ്ധ മതി.